മാടക്കത്തറ പഞ്ചായത്തിലെ കട്ടിലപ്പൂവം വാരികുളത്ത് കാട്ടാനയിറങ്ങിയത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കി..

മണ്ണുത്തി. മാടക്കത്തറ പഞ്ചായത്തിലെ കട്ടിലപ്പൂവം വാരികുളത്ത് കാട്ടാനയിറങ്ങിയത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കി. കാട്ടാനകൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചതോടെ കർഷകരും ഏറെ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാന ഇറങ്ങിയത്.

കൊരണ്ടിപ്പുള്ളിയിൽ ഷാജിയുടെ പറമ്പിലെ മൂന്നൂറോളം കുലച്ച നേന്ത്രവാഴകൾ ഉൾപ്പെടെ പ്രദേശത്തെ തെങ്ങിൻ തൈകൾ മറ്റ് ഫലവൃക്ഷങ്ങൾ എന്നിവയും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. വീടുകളുടെ മുറ്റത്ത് വരെ കാട്ടാനകൾ എത്തിയിട്ടുണ്ട്. പ്രദേശത്ത് ഇതാദ്യമായാണ് കാട്ടാനശല്യം ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കുതിരാൻ തുരങ്കം തുറന്നതോടെ നിരവധി കാട്ടാനകളാണ് പാണഞ്ചേരിയിലും സമീപ പഞ്ചായത്തുകളിലും നാശം വിതയ്ക്കുന്നത്.