വാഹനത്തിൽ ചാരായം കടത്താൻ ശ്രമിച്ച 3 പേർ പോലീസ് പിടിയിൽ

പഴയന്നൂർ പോലീസ് എളനാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ വാഹനത്തിൽ നിന്നും ചാരായം പിടിച്ചെടുത്തു.
എളനാട് സ്വദേശികളായ മലമ്പതി സനിൽ‍, മലമ്പതി സുനിൽ പള്ളിയാൽ‍ വീട്ടില്‍ മനു, എന്നിവരെയാണ് എസ് ഐ കെജി ജയപ്രദീപ് അറസ്റ്റു ചെയ്തത് .ജില്ലയിൽ വ്യാപകമായി വ്യാജ വാറ്റ് നടക്കുന്നതിനെതിരെ പോലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ ശക്തമായി പരിശോധനയും നടപടിയും തുടരുന്നുണ്ട്. വാഹനങ്ങളിലൂടെയുള്ള മദ്യ കടത്തും കർശനമായി തടയാൻ തന്നെയാണ് പോലീസ് തീരുമാനം.