ചേലക്കര കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാൽലക്ഷം രൂപ സംഭാവന നൽകി. ദുരിതാശ്വാസ നിധിയിലേക്കും, സൗജന്യമായി മരുന്ന് നൽകുന്നതിനും വേണ്ടി ചേലക്കര കൂട്ടായ്മ നൂറ് രൂപക്ക് ബിരിയാണി വീടുകളിൽ എത്തിച്ചു കൊടുത്തിരുന്നു. അതിൽ നിന്നും ലാഭമായി ലഭിച്ച തുകയിൽ നിന്ന് 25,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചേലക്കര കൂട്ടായ്മയുടെ പ്രസിസന്റ് എച്ച്. ഷെലീൽ യു. ആർ പ്രദീപ് എം എൽ എ ക്ക് കൈമാറിയത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. പത്മകുമാർ, നവാസ് സി.എ, മാർട്ടിൻ കിങ്ങ്സിലി, കെ.ആർ. ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.