ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നവദമ്പതികൾ..

കണിമംഗലം സ്വദേശികളായ നവദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25000 രൂപ സംഭാവനയായി നൽകി. ഞായറാഴ്ചയായിരുന്നു സുമേഷിന്റെയും ശ്രീരശ്മിയുടെയും വിവാഹം.വിവാഹ ശേഷം ദമ്പതികൾ കളക്ടറുടെ ചേമ്പറിൽ നേരിട്ടെത്തി തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തിന്റെ സാന്നിധ്യത്തിൽ കളക്ടർ എസ് ഷാനവാസിന് ചെക്ക് കൈമാറുകയായിരുന്നു. ലോക്ഡൗൺ ആയതിനാൽ വിവാഹം വളരെ ലളിതമായ രീതിയിലാണ് നടന്നത്. വിവാഹത്തിന് ചെലവാക്കേണ്ടിയിരുന്ന തുകയിലൊരു ഭാഗമാണ് നവദമ്പതികൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.