സംസ്ഥാനത്ത് നാലു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു..

സംസ്ഥാനത്ത്‌ ഇന്ന്‌ നാല്‌ പേർക്ക്‌ കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നും കാസർഗോഡ് ഒരാൾക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌.നാല്‌ പേർക്ക്‌ ഇന്ന് പരിശോധന ഫലം നെഗറ്റീവായി.കണ്ണൂർ രണ്ട്‌ പേർക്കും കാസർഗോഡ് രണ്ട്‌ പേർക്കുമാണ്‌ ഫലം നെഗറ്റീവായത്‌.സംസ്ഥാനത്ത് ഇത് വരെ 485 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 123 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. ഇതുവരെ 23980 സാമ്പിളുകൾ പരിശോധിച്ചതിൽ 23277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ആരോഗ്യ പ്രവർത്തകർ അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം പുലർത്തിയവർ എന്നിവരിൽ നിന്ന് 885 സാമ്പിളുകൾ പുതിയതായി ശേഖരിച്ചു. ഇതിൽ 801 ഫലം നെഗറ്റീവാണ്.