തൃശൂർ അടാട്ട് സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു.

തൃശൂർ അടാട്ട് പുറനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തിൽപറമ്പിൽ രാമകൃഷ്ണന്റെ മകൻ ശിവദാസാണ് (41) മരിച്ചത്. ദുബായ് അൽഖൂസിൽ ഡ്രൈവറായിരുന്നു. ഈ മാസം 19 ന് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം അഞ്ചുദിവസമായി ദുബായ് റാഷിദ് ആശുപത്രിയിൽ ന്യുമോണിയ ബാധിച്ചു ചികിൽസയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ദുബായിൽ സംസ്കരിക്കും. ഭാര്യ: സൂരജ. മക്കൾ: അമേയ, അക്ഷര