
തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ബി ജെ പി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം കവർ ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ഓട്ടോ ഡ്രൈവർമാരുടെ കൈയ്യേറ്റ ശ്രമം.തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയം സുനിശ്ചിതമായ സമയത്ത് ബി ജെ പി പ്രവർത്തകർ ബസ് സ്റ്റാൻഡിൽ ആഹ്ലാദ പ്രകടനവും ആയി എത്തിയത്.
ഇത് കവർ ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരോട് ഓട്ടോ റിക്ഷ സ്റ്റാൻ്റിന് സമീപത്ത് നിന്ന് മാറണം എന്നാവശ്യപ്പെട്ടാണ് ഒരു ഓട്ടോ ഡ്രൈവർ മാധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. രണ്ട് വരി ഓട്ടോ റിക്ഷ പേട്ടകൾ പാടില്ല എന്ന ഹൈകോടതി വിധി നിലനിൽക്കെയാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ ഓടുന്നത്.