കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും..

rain-yellow-alert_thrissur

പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു. തീരമേഖലകളിലും ഇടനാടുകളിലും കൂടുതൽ മഴയ്ക്ക് സാധ്യത. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. അടുത്ത ആറുദിവസം കൂടി കേരളത്തിൽ മഴ തുടരും.