
ചാവക്കാട്: ചേറ്റുവ മുനക്കക്കടവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മുനയ്ക്കകടവ് മറൈൻ വർക്ക് ഷോപ്പിന് സമീപമാണ് പുഴയിൽ പുരുഷൻറെ മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ ആണ് കണ്ടെത്തിയത്. മുണ്ടും ഷർട്ടും റെയിൻ കോട്ടും ധരിച്ചിട്ടുണ്ട്. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.