മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സമൂഹ സദ്യയുടെ തുക കൈമാറിക്കൊണ്ട് പൗരസ്ത്യ കൽദായ സുറിയാനി സഭ മാർത്ത് മറിയം വലിയപള്ളി മാതൃകയായി. എല്ലാവർഷവും മെയ് ഒന്നിന് കാലംചെയ്ത സഭാപിതാക്കന്മാരുടെ ഓർമ്മയ്ക്കായി നടത്തിവരുന്ന സമൂഹ സദ്യയുടെ തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. ലോക്ക് ഡൗൺ മൂലം ഈ വർഷം നടത്താനിരുന്ന സമൂഹസദ്യ ഒഴിവാക്കിയതിനെ തുടർന്ന് അതിലേക്ക് നീക്കിവെച്ച രണ്ടു ലക്ഷം രൂപയാണ് മാർ അപ്രേം മെത്രാപ്പോലീത്ത തുക തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മന്ത്രി എ സി മൊയ്തീന് കൈമാറിയത്. ഫാദർ ബിനു ജോസഫ് ഡെപ്യൂട്ടി കളക്ടർ എം വി ചാൾസ് ചിറ്റിലപ്പിള്ളി, ഡെപ്യൂട്ടി കലക്ടർ എം. ബി ഗിരീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.