കേച്ചേരിയിൽ സ്വകാര്യബസും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് അപകടം : 15 പേർക്ക് പരിക്ക്.

കേച്ചേരിയിൽ ഇന്ന് മെയ് 23 ന് രാവിലെ 9 മണിയോടെ സ്വകാര്യബസും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ചതിനെത്തുടർന്ന് 15 പേർക്ക് പരിക്കേറ്റു. സ്വകാര്യബസ് കെ എസ് ആർ ടി സി ബസിൽ വന്നിടിക്കുകയായിരുന്നു. അപകടത്തെതുടർന്ന് പ്രദേശത്ത് കുറച്ചു സമയം ഗതാഗതം തടസ്സപ്പെട്ടിരുന്നു.