വീണ്ടും റോഡരികിൽ ബാർബർ ഷോപ്പ് മാലിന്യം തള്ളി…

police-case-thrissur

തളിക്കുളത്ത് വീണ്ടും റോഡരികിൽ ബാർബർ ഷോപ്പ് മാലിന്യം തള്ളി. കടയുടമയ്ക്ക് ഗ്രാമപ്പഞ്ചായത്ത് പിഴ ചുമത്തി. മാലിന്യം നീക്കം ചെയ്യിച്ചു. ഏഴാം വാർഡിൽ ബാലൻ ഡോക്ടർ റോഡിലാണ് പ്ലാസ്റ്റിക് കവറുകളിൽ നിറച്ച നിലയിൽ കണ്ടെത്തിയത്. മുറ്റിച്ചൂർ ഉദ്ധയ്യ സലൂൺ ഉടമ ഹാരിസിനെതിരേ നടപടിയെടുത്തു മഴക്കാല പൂർവ ശുചീകരണത്തിൻ്റെ ഭാഗമായി പഞ്ചായത്തംഗം സി.കെ. ഷിജി, ജെ.എച്ച്.ഐ. സബീന, കുടുംബശ്രീ ചെയർപേഴ്സൺ മീനാ രമണൻ, ആശാ പ്രവർത്തക ഇ.വി. സുനിത എന്നിവരുടെ നേതൃത്വത്തിലാണ് ബാർബർ ഷോപ്പ് മാലിന്യം റോഡരികിൽ കണ്ടത്.