ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പുതുക്കാട് ബസാർ റോഡിൽ വൻതിരക്ക്. ജനങ്ങൾ ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പാടെ അവഗണിച്ചാണ് ഇന്നലെ പുറത്തിറങ്ങിയത് .ഇതോടെ ബസാർ റോഡിൽ കടുത്ത ഗതാഗതക്കുരുക്കും രൂപപ്പെട്ടു .സാമൂഹിക അകലവും ശാരീരിക അകലവും ഒന്നും പാലിക്കാൻ കഴിയാത്ത സാഹചര്യവും ഇതേത്തുടർന്ന് ഉണ്ടായി.തിരക്ക് ഒഴിവാക്കാൻ ആളുകൾ പരമാവധി വാഹനങ്ങൾ ഒഴിവാക്കി കൊണ്ട് കടകളിൽ വരണമെന്നും, അല്ലാത്ത പക്ഷം ദേശീയ പാതയോരത്ത് വാഹനങ്ങൾ നിർത്തിയ ശേഷം മാത്രമേ ബസാർ റോഡിൽ പ്രവേശിക്കാൻ പാടുള്ളൂ എന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്.