സ്വരാജ് റൗണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു. കനത്ത മഴയെത്തുടർന്ന് ഉച്ചയോടെ സ്വരാജ് റൗണ്ടിൽ ബിനി ജംഗ്ഷനിലായിരുന്നു അപകടം. രണ്ടു കാറുകൾക്ക് കേടുപാടുണ്ടായെങ്കിലും ആർക്കും പരിക്കില്ല. ഫയർഫോഴ്സ‌് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.