കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ടു.

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ടു.വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ്‌ ഇയാൾ ഓടി രക്ഷപ്പെട്ടത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് രക്ഷപ്പെട്ട തമിഴ്നാട് ആലംങ്കുളം സ്വദേശി ബാലമുരുകൻ. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. തമിഴ്നാട്ടിലെ പെരിയ കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. പോലീസിനെ വെട്ടിച്ച് ജയിൽ പരിസരത്തു നിന്നും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബനിയനും മുണ്ടും ആണ് രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്നത്. രക്ഷപ്പെട്ട ബാലമുരുകനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.