അറബിക് ജോതിഷത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.

അന്തിക്കാട്: അറബിക് ജോതിഷത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പഴുവിലിൽ അറബിക് ജോതിഷം നടത്തുന്ന ഒറ്റപ്പാലം സ്വദേശി പാലക്ക പറമ്പിൽ യൂസഫലിയെ (45) പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ സ്വദേശിനിയുടെ ദോഷം മാറ്റുവാനായി പൂജക്ക് എത്തിയപ്പോൾ ബോധം കെടുത്തി. പിന്നീട് പാതി മയക്കത്തിലായ യുവതിയെ പ്രതി പീഡിപ്പിക്കുകയാ യിരുന്നു വെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.