ജാഗ്രത തുടരുന്നു: ജില്ലയിൽ നിരീക്ഷണത്തിൽ 886 പേർ

സംസ്ഥാനത്ത് കോവിഡ് 19 ജാഗ്രത തുടരുന്നു.ജില്ലയിൽ നിരീക്ഷണത്തിൽ തുടരുന്ന ആളുകളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്.നിലവിൽ നിരീക്ഷണത്തിൽ തുടരുന്നത് 886 പേരാണ്. ഇതിൽ 867 ആളുകൾ ആശുപത്രിയിലും 19 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

നിരീക്ഷണത്തിന്റെ ഭാഗമായി ഒരാളെ കൂടെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച ആളുകളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെയും, ആരോഗ്യ പ്രവർത്തകർ, 60 വയസ്സിനു മുകളിലുള്ളവർ, അന്ത:സംസ്ഥാന യാത്രക്കാർ എന്നിവരുൾപ്പെടെ 151 സാമ്പിളുകൾ പുതിയതായി പരിശോധനക്കായി അയച്ചു.ഇതുവരെ 1183 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 200 ഫലങ്ങൾ കൂടെയാണ് ലഭിക്കാനുള്ളത്.നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള കൗൺസിലിംഗ് തുടരുന്നുണ്ട്.