മലപ്പുറം പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരി ച്ചു. പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂർ (45) എന്നിവരാണ് മരി ച്ചത്. ആറ് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.
പൊന്നാനിയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സാഗർ യുവരാജ് എന്ന കപ്പലാണ് ബോട്ടിൽ ഇടിച്ചത്. ചാവക്കാട് മുനമ്പിൽ നിന്നും 2 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബോട്ട് തകർന്നതോടെ രണ്ട് തൊഴിലാളികളെ കാണാതാവുക യായിരുന്നു. ഇടക്കഴിയൂർ ഭാഗത്തു നിന്നും ഇവരുടെ മൃതദേഹം കിട്ടിയത്.