
രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റു ചെയ്തു. ചേറൂരിലെ വിൽവട്ടം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ കൃഷ്ണകുമാറാണ് അറസ്റ്റിലായത്
ഭൂമി വിൽക്കുന്നതിനാവ ശ്യമായ ആർ.ഒ.ആർ. സർട്ടിഫിക്കറ്റ് നൽകാൻ രണ്ടായിരം രൂപ പരാതിക്കാരനോട് പ്രതി ആവശ്യപ്പെടുകയായിരുന്നുപരാതിക്കാരൻ ആയിരം രൂപ നൽകാമെന്ന് പറഞ്ഞെങ്കിലും രണ്ടായിരം തന്നെ വേണമെന്ന് കൃഷ്ണകുമാർ നിർബന്ധം പിടിച്ചു.
തുടർന്ന് വിജിലൻസിനെ സമീപിച്ച പരാതിക്കാരൻ വിജിലൻസ് കൈമാറിയ രണ്ടായിരം രൂപ കൃഷ്ണകുമാറിന് കൈമാറുന്നതിനിടെ പിടി കൂടുകയായിരുന്നു. വിജിലൻസ് ഡിവൈ.എസ്. പി. കെ.സി. സേതുവിൻ്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.