കുറ്റിപ്പുറത്തു ബൈക്ക് യാത്രക്കാരന്റെ മര ണത്തിനിടയായ നിർത്താതെ പാഞ്ഞ സ്വകാര്യ ബസ് പിന്തുടർന്നു പിടികൂടി ഹൈവേ പൊലീസ്.

തൃശൂർ ∙ കുറ്റിപ്പുറത്തു ബൈക്ക് യാത്രക്കാരന്റെ മര ണത്തിനിടയാക്കിയ അപകടത്തിനു പിന്നാലെ നിർത്താതെ പാഞ്ഞ സ്വകാര്യ ബസ് പിന്തുടർന്നു പിടികൂടി ഹൈവേ പൊലീസ്. 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് തടഞ്ഞുവച്ചെങ്കിലും സ്ത്രീകളട ക്കമുള്ളവരെ അർധരാത്രിയിൽ പെരുവഴിയിൽ ഇറക്കിവിടാൻ കഴിയില്ലെന്നതിനാൽ ഓട്ടം പൂർത്തിയാക്കാൻ അനുവദിച്ച ശേഷം കസ്റ്റഡിയിലെടുത്തു.

ബൈക്കിൽ ബസ് തട്ടിയത‍ു കനത്ത മഴ മൂലം അറിഞ്ഞില്ലെന്നാണു ഡ്രൈവറുടെ വാദം. ബൈക്ക് യാത്രക്കാരനായ മലപ്പുറം കൽപകഞ്ചേരി ആലിങ്കൽ സെയ്തലവിയെ (39) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരി ച്ചു.