കൊച്ചി എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃത ദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതെന്ന് പൊലീസ്. ആൺകുഞ്ഞിന്റേതാണ് മൃത ദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചു.