ചില്ലറയെ ചൊല്ലി തർക്കം ഇരിങ്ങാലക്കുടയില്‍ ബസ് കണ്ടക്ടറുടെ മര്‍ദനമേറ്റ യാത്രക്കാരന്‍ മ രിച്ചു..

ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇരിങ്ങാലക്കുടയില്‍ സ്വകാര്യ ബസ് കണ്ടക്ടറുടെ മര്‍ദനമേറ്റ യാത്രക്കാരന്‍ മ രിച്ചു. പരുക്കേറ്റു ചികിത്സയിലാ യിരുന്ന കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് മരി ച്ചത്. സംഭവത്തിൽ അറസ്റ്റിലായ കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്.

തൃശൂര്‍– കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. ബസില്‍ നിന്നു രതീഷ് തള്ളിയിട്ടപ്പോള്‍ തല കല്ലിലിടിച്ചാണു പവിത്രനു ഗുരുതരമായ പരുക്കേറ്റത്.