വൃക്ക മാറ്റി വെച്ച 12 കാരന് അതിജീവനം പദ്ധതി താങ്ങായി മാറി..

കയ്‌പമംഗലം സ്വദേശിയായ ഗ്രാമലക്ഷ്മിയിലെ അശ്വിൻ എന്ന ബാലന് താങ്ങായത് ടി എൻ പ്രതാപൻ എംപിയുടെ അതിജീവനം പദ്ധതി. വൃക്ക മാറ്റി വെച്ച 12 വയസ്സുകാരന് ലോക്ക് ഡൗൺ മൂലം എറണാകുളത്തു നിന്ന് മരുന്ന് വാങ്ങാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം കയ്പമംഗലം ജനമൈത്രി ബീറ്റ് ഓഫീസർ ഗോപകുമാർ സംഭവം അറിഞ്ഞതിനെ തുടർന്ന് കയ്പമംഗലം ചാരിറ്റബിൾ ട്രസ്റ്റിനെ വിവരം അറിയിക്കുകയും എംപിയുടെ പദ്ധതിയിലുൾപ്പെടുത്തി മരുന്ന് എത്തിച്ചു നൽകുകയും ചെയ്യുകയായിരുന്നു. എസ്. ഐ കെ എസ് സുബിന്ദ് മരുന്ന് അശ്വിന് കൈമാറി.