12 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ.

kanjavu arrest thrissur kerala

ബസിൽ കടത്തിക്കൊണ്ടുവന്ന 12 കിലോഗ്രാം കഞ്ചാവുമായി പുന്നയൂർക്കുളം സ്വദേശി കല്ലാറ്റിൽ ഷമിൽ (22) പിടിയിൽ. മണ്ണുത്തിയിൽ നടത്തിയ വാഹന പരിശോധനക്കിടെ യാണു പ്രതിയെ പിടികൂടിയത്. ആന്ധ്രയിൽ നിന്നു കഞ്ചാവ് വാങ്ങി ചെറിയ പൊതികളിലാക്കി ആലുവയിലായിരുന്നു വിതരണം ചെയ്തിരുന്നത്.

അര ലക്ഷം രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് ഏഴര ലക്ഷം രൂപയ്ക്കാണു വിറ്റിരുന്നതെന്നു പ്രതി മൊഴിനൽകി എക്സൈസ് സ്പെഷൽ സ്ക‌്വാഡ് സർക്കിൾ ഇൻസ്പെക്ട‌ർ ബി. എൽ ഷിബുവിൻ്റെ നേതൃത്വത്തിൽ 3 ടീമുകൾ ആയി തിരിച്ചായിരുന്നു വാഹന പരിശോധന നടത്തിയിരുന്നത്.