മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ റാഗിങ്; 7 വിദ്യാർഥികൾക്ക് എതിരെ പൊലീസ് കേസ്..

thrissur-medical-collage

മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ 2 ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ റാഗിങ്ങിനിരയായ സംഭവത്തിൽ കുറ്റക്കാരായ 7 സീനിയർ വിദ്യാർഥികൾക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. പരാതിക്കാരും ആരോപണ വിധേയരും ഉത്തർപ്രദേശ് സ്വദേശികളാണ്. പ്രിൻസിപ്പൽ കൈമാറിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

ഈ മാസം ആദ്യ ആഴ്ചയിൽ ഹോസ്റ്റലിൽ വച്ചാണ് രണ്ട് വിദ്യാർഥികളെ7 സീനിയർ വിദ്യാർഥികളടങ്ങുന്ന സംഘം റാഗിങ്ങിനിരകളാക്കിയത്. പരാതി ലഭിച്ച ഉടനെ 7 പേരെയും പ്രിൻസിപ്പൽ കോളജിൽ നിന്നും ഹോസ്റ്റ‌ലിൽ നിന്നും പുറത്താക്കിയിരുന്നു. തുടർന്ന് കോളജ് നടത്തിയ ഗാർഹിക അന്വേഷണത്തിൽ 7 പേരും കുറ്റത്തിൽ പങ്കാളികളായതായി കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് കോളജിലെ ആന്റി റാഗിങ് കമ്മിറ്റി അംഗീകരിച്ചതിനെ തുടർന്ന് പ്രിൻസിപ്പൽ വിദ്യാർഥികളുടെ പരാതിയും റിപ്പോർട്ടും തുടർ നടപടികൾക്കായി പൊലീസിന് കൈമാറുകയായിരുന്നു.