വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരി ച്ചത് 9 പേർ.

കേരളത്തില്‍ ഇത്തവണ വോട്ട് ചെയ്യാനെത്തിയവരില്‍ കുഴഞ്ഞു വീണ് മരി ച്ചത് ഒമ്പത് പേർ. വിമേഷ് (42), മാമി (63), കണ്ടൻ (73), കെ എം അനീസ് അഹമ്മദ് (71), മോഡൻ കാട്ടിൽ ചന്ദ്രൻ (68), സിദ്ദീഖ് (63), സോമരാജൻ (82), സെയ്ദ് ഹാജി (75), എസ്. ശബരി (32) എന്നിവരാണ് മരി ച്ചത്.

പാലക്കാട് മൂന്ന് പേരാണ് കുഴഞ്ഞ് വീണ് മരി ച്ചത്. വിളയോടിയില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെയാണ് വയോധികനായ വിളയോടി പുതുശ്ശേരി കുമ്പോറ്റയില്‍ കണ്ടന്‍(73) മരി ച്ചത്. തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ തേന്‍കുറിശ്ശി സ്വദേശി ശബരി(32) ആണ് മറ്റൊരാള്‍. വോട്ട് ചെയ്യാനെത്തിയ ശബരി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. വൈകാതെ മര ണവും സംഭവിച്ചു.

ഒറ്റപ്പാലത്ത് രാവിലെ വോട്ട് ചെയ്യാനെത്തിയ ചുനങ്ങാട് വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍(68) ആണ് മരി ച്ചവരില്‍ മറ്റൊരാള്‍. വോട്ട് ചെയ്ത ശേഷമാണ്ചന്ദ്രനും കുഴഞ്ഞു വീണത്.

മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴായിരുന്നു നിറമരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി (65) ആണ് മ രിച്ചത്. ഹൃദയാഘാതമാണ് മര ണ കാരണം. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഇദ്ദേഹം.