കേരളം വെള്ളിയാഴ്ച വിധിയെഴുതും.. പരസ്യ പ്രചാരണം ഇനി മൂന്നുനാൾ കൂടി. 

കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാൾ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കൾ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട പ്രചാരണം. വോട്ടുറപ്പിക്കുന്നതിന് അവസാനവട്ട തന്ത്രങ്ങളുമായി ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും നേതാക്കളും. സംസ്ഥാനത്ത് തമ്പടിച്ച് കേന്ദ്ര നേതാക്കളും അവസാന വട്ട പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. ഒരുമാസത്തിലേറെ നീണ്ട പ്രചാരണത്തിന് ബുധനാഴ്ച കലാശക്കൊട്ടോടെ പരിസമാപ്തിയാവും.