പൂരത്തിന് മുൻപ് പാറമേക്കാവിന്റെ കാരുണ്യം.

അവശരും രോഗികളുമായ 8 പേർക്കും ഒരു കുടുംബത്തിന് മരണാനന്തര സഹായമായി അഞ്ചു ലക്ഷം രൂപ വീതം വിതരണം ചെയ്ത് പൂരത്തിനു മുന്നോടിയായി പാറമേക്കാവ് ദേവ സ്വത്തിന്റെ ജീവകാരുണ്യ പ്രവർത്തനം. ഇരിങ്ങാലക്കുട, തളിക്കുളം, കൊടുങ്ങല്ലൂർ, പാലക്കാട് എന്നിവിടങ്ങളിലെ വയോധികർ, മാരകരോഗമുള്ള പത്തുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾ, ആശുപത്രി ചികിത്സയിലുള്ള പാറമേക്കാവിലെ ജീവനക്കാർ, തൊഴിലിടത്തിൽ വീണു മരിച്ച കരാർ തൊഴിലാളിയുടെ കുടുംബം എന്നിവരുൾപ്പെടെയുള്ളവർ സഹായം സ്വീകരിച്ചു. സ്വാമി നന്ദാത്മജാനന്ദ, സ്വാമി സദ്ഭവാനന്ദ, മന്ത്രി കെ.രാജൻ, പി.ബാലചന്ദ്രൻ എംഎൽഎ, മേയർ എം.കെ.വർഗീസ്, ആർച്ച്ബിഷപ് മാർ ഔഗിൻ കുര്യാക്കോസ്, മെഡിമിക്സ് എംഡി എ.വി.അനൂപ് എന്നിവർ വിതരണം നിർവഹിച്ചു.