ഡപ്യൂട്ടേഷൻ ജൂൺ 30 വരെ..

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന കഴിഞ്ഞ മാർച്ച് 16 മുതൽ ജൂൺ 6 വരെയുള്ള കാലയളവിൽ ഡപ്യൂട്ടേഷൻ കാലാവധി പൂർത്തിയാകുന്നവർക്ക് ജൂൺ 30 വരെ കാലാവധി നീട്ടിനൽകി ധനവകുപ്പ് ഉത്തരവിറക്കി. ഡപ്യൂട്ടേഷൻ ഈ കാലയളവിൽ പൂർത്തിയാക്കുന്നവർ തിരികെ മാതൃവകുപ്പിൽ ചുമതലയേൽക്കുന്നതിന് ഉണ്ടാകുന്ന സാങ്കേതിക തടസ്സങ്ങൾ കണക്കിലെടുത്താണ് ഉത്തരവ്.