വിനോദ്‌കുമാറിന്റെ മരണത്തിൽ മന്ത്രി അനുശോചനം രേഖപ്പെടുത്തി..

ശാസ്‌താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വി.ഇ.ഒ വിനോദ്‌കുമാറിന്റെ മരണത്തിൽ മന്ത്രി എ സി മൊയ്തീൻ അനുശോചനം രേഖപ്പെടുത്തി.ഇന്നലെ പകൽ നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്.കഴിഞ്ഞ ദിവസം വരെയും അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളുടേയും,പച്ചക്കറിയുടേയും വിതരണത്തിൽ സജീവമായിരുന്നു അദ്ദേഹം.ലൈഫ് ഭവന പദ്ധതിയുടെ നടത്തിപ്പിലും മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥാനായിരുന്നു.തൻ്റെ ഉത്തരവാദിത്തങ്ങൾ എല്ലാം കൃത്യമായും സമയബന്ധിതമായും ചെയ്‌ത്‌ തീർക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു വിനോദ് .അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു,കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.