രാഹുൽ ഗാന്ധിക്കായി ദേവസ്വം ആനക്കോട്ടയിൽ അങ്കമാലി സ്വദേശിനിയുടെ ആനയൂട്ട് വഴിപാട്. കണ്ണിമംഗലം കൃഷ്ണശോഭ മലയൻകുന്നേൽ ശോഭന രാമ കൃഷ്ണനാണ് 20,000 രൂപ അടച്ച് ആനയൂട്ട് നടത്തിയത് രാഹുലിനെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ സമയത്തു നേർന്നതാണ് വഴിപാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്റ് ഒ.കെ.ആർ.മണികണ്ഠൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.