മഴക്കാലപൂർവ ശുദ്ധീകരണത്തിൽ പങ്കാളികളായി അതിഥി തൊഴിലാളികൾ

മഴക്കാലപൂർവ്വ ശുദ്ധികരണത്തിന് പഞ്ചായത്തിനൊപ്പം പങ്കാളികളായി അതിഥി തൊഴിലാളികൾ. വെങ്കിടങ്ങ് പഞ്ചായത്തിലെ 17 വാർഡുകളിലായി 120 അതിഥി തൊഴിലാളികളാണ് പഞ്ചായത്ത് ഒപ്പം മഴക്കാല ശുദ്ധികരണത്തിൽ പങ്കാളികളായത്. പഞ്ചായത്തിനൊപ്പം പങ്കുചേർന്ന് കാനകൾ ഇവർ വൃത്തിയാക്കി. അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും മറ്റു ഭക്ഷ്യ കിറ്റുകളും നൽകുമ്പോൾ നന്ദിസൂചകമായാണ് ഇവരും ഈ യജ്ഞത്തിൽ പങ്കാളികളായത്.മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ജില്ല മുഴുവൻ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.