പാപ്പാന്മാർ തമ്മിൽ സംഘർഷം ഒരാൾക്ക് ഗുരുതര പരുക്ക്.

കേച്ചേരി പറപ്പൂക്കാവ് പൂരം കഴിഞ്ഞു മടങ്ങുകയായിരുന്ന പാപ്പാന്മാർ തമ്മിൽ കേച്ചേരിയിൽ സംഘർഷം. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ചിറക്കാട് അയ്യപ്പന്റെ പാപ്പാൻ കോട്ടയം സ്വദേശി ബിജിയെ (34) കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം.