
ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങളില്‍ നടക്കുന്ന ആനയെഴുന്നെള്ളിപ്പില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ്, സോഷ്യല്‍ ഫോറസ്ട്രി വകുപ്പുകളെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍, നേരിടുന്നതിന് മയക്കുവെടി വിദഗ്ദ്ധനുള്പ്പെടെയുള്ള വെറ്ററിനറി ഡോക്ടറുടെ സാന്നിദ്ധ്യവും പരിചയസമ്പന്നരായ പാപ്പാന്മാരുടെ സേവനവും ഉറപ്പു വരുത്തണം. ചരിത്ര പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന് ധാരാളം ആളുകള്‍ എത്തുന്നതിനാല്‍ എഴുന്നെള്ളിപ്പിനോടനുബന്ധിച്ച് ആനകള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് ശല്യമോ പ്രകോപനമോ ഉണ്ടാകാതിരിക്കാന്‍ മതിയായ സംരക്ഷണം നല്‍കുന്നതിന് ബന്ധപ്പെട്ട ദേവസ്വം/ആറാട്ടുപുഴ ക്ഷേത്ര ഉപദേശകസമിതി ശ്രദ്ധിക്കണം.