പോലീസ് ജീപ്പിനു മുകളിൽ തെങ്ങ് വീണു; ആർക്കും പരിക്കില്ല

മേലഡൂരിൽ ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിന് മുകളിൽ തെങ്ങ് വീണു. ജീപ്പിന് കേടുപാട് പറ്റി. ആർക്കും പരിക്കില്ല. ഞായറാഴ്‌ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം തൃശൂർ ജില്ലയിൽ അന്നമനട- മാള റൂട്ടിൽ, മേലഡൂർ ഷാപ്പുംപടിക്കടുത്ത് ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലാണ് തെങ്ങ്
മറിഞ്ഞു പോലീസ് ജീപ്പിന് മുകളിൽ വീണത്.
വൈകീട്ട് 4.30 ന് മന്ത്രി
എ.കെ. ബാലന് എസ്കോർട്ട്‌ പോകാൻ മാളയിൽനിന്നും അന്നമനട ഭാഗത്തേക്ക് പോകുകയായിരുന്നു ജീപ്പാണ് അപകടത്തിൽ പെട്ടത്. തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് പോലീസുദ്യോഗസ്ഥർ പരുക്കില്ലാതെ രക്ഷപ്പെട്ടത്.
ജീപ്പിൽ എ.എസ്.ഐ. അബ്ദുൾലത്തീഫും ഡ്രൈവർ അൻസാറും മാത്രമാണുണ്ടായിരുന്നത്. അഗ്നിരക്ഷാസേനാംഗങ്ങളെത്തിയാണ് തെങ്ങ് മുറിച്ചുമാറ്റിയത്.