
ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് എത്തിച്ച കൊമ്പൻ രാധാകൃഷ്ണൻ അനുസരണക്കേട് കാണിച്ചതോടെ വൈകിട്ടത്തെ ശീവേലി ആനയില്ലാതെ നടത്തി. കുത്തുവിളക്കുമായി മുൻപിൽ നിന്ന കഴകക്കാരെ ആന തുമ്പി ക്കൈ കൊണ്ട് തട്ടുകയായിരുന്നു. ഒരാൾ നിലത്തു വീണു. ഉടൻ പാപ്പാൻ ആനയെ നിയന്ത്രിച്ചു പുറത്തേക്കു കൊണ്ടു പോയി. പിന്നീട് ശീവേലി ആനയില്ലാതെ നടത്തി. കീഴ്ശാന്തി തിരുവാലൂർ ഹരി നാരായണൻ നമ്പൂതിരി ഭഗവാന്റെ തങ്കത്തിടമ്പ് കയ്യിലേന്തി ശീവേലി ചടങ്ങ് പൂർത്തീകരിച്ചു.