
ചാലക്കുടി പുഴയിലെ കൂടപ്പുഴ തടയണയിൽ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരി ച്ചു. തുരുത്തിപറമ്പ് സ്വദേശി 22 വയസ്സുള്ള റോഷൻ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 7 മണിയോട് ആയിരുന്നു അപകടം. തടയണയില്‍ കുളിക്കാൻ ഇറങ്ങിയ റോഷന്‍ ഒഴുക്കിൽപ്പെടുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാർ ചേർന്ന് റോഷനെ കരയ്ക്ക് കയറ്റി ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം സെൻ്റ് ജെയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.