എണ്ണപ്പന തോട്ടത്തിൽ കാട്ടാന അവശ നിലയിൽ..

അതിരപ്പിള്ളി പ്ലാൻ്റേഷൻ കോർപറേഷൻ്റെ എണ്ണപ്പന തോട്ടത്തിൽ കണ്ടെത്തിയ കാട്ടാന അവശനിലയിൽ. ആനയ്ക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. എരണ്ടക്കെട്ട് മൂലമാണ് ആനയുടെ ആരോഗ്യസ്ഥിതി മോശമായത്. ഇന്നലെ രാവിലെ മുതൽ ആന എണ്ണപ്പന തോട്ടത്തിലുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ നിരീക്ഷിച്ചു വരികയാണ്.