മെഡിക്കൽ കോളേജിലേക്ക്മുന്നൂറ് റെക്സിൻ ബെഡ് കവറുകൾ നിർമ്മിച്ച് നൽകി ഡിവൈഎഫ്ഐ…

തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിലെ കൊറോണ വാർഡിലേക്കായി റെക്സിൻ തുണികൊണ്ടുള്ള 300 ബെഡ് കവറുകൾ ഡി.വൈ.എഫ്.ഐ നിർമ്മിച്ച് നൽകി.
ജില്ലാ സെക്രട്ടറി പി.ബി. അനൂപിൽ നിന്ന് ഏറ്റുവാങ്ങി.തിരൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ
നൽകിയ റെക്സിൻ തുണി ഉപയോഗിച്ചാണ് മൂന്നു ദിവസം കൊണ്ട് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ബെഡ് കവറുകൾ നിർമ്മിച്ച് നൽകിയത്. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എസ്.

സെന്തിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.ജി. ഗിരിലാൽ, കെ.ആർ.രെജിൽ, തിരൂർ സർവ്വീസ് സഹകരണ പ്രസിഡന്റ് എ.എൻ.കൃഷ്ണകുമാർ , സെക്രട്ടറി കെ.ബി. പ്രദീപ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: എം.എ ആൻഡ്രൂസ്, സൂപ്രണ്ട് ഡോ: ബിജുകൃഷ്ണൻ.ആർ, ഡെപ്യൂട്ടി സൂപ്രണ്ട് ജനറൽ ഡോ: നിഷ.എം.ദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് കാഷ്വാലിറ്റി ഡോ:സന്തോഷ്.പി.വി, ആർ.എം.ഒ. മുരളി സി.പി എന്നിവർ പങ്കെടുത്തു.