ടി.എൻ. പ്രതാപനെ കെ പി സി സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു..

തൃശൂർ: ടി.എൻ. പ്രതാപനെ കെ പി സി സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശൂർ സിറ്റിങ് എംപിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വർക്കിങ് പ്രസിഡന്റാക്കാനുള്ള നിർദേശം എഐസിസി പ്രസിഡന്റ് അംഗീകരിച്ചു.

നിയമനം സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്താക്കുറിപ്പ് ഇറക്കി. നിലവിൽ കൊടിക്കുന്നിൽ സുരേഷ് എംപി, ടി. സിദ്ദീഖ് എംഎൽഎ എന്നിവരാണ് കെപിസിസി വർക്കിങ് പ്രസിഡന്റുമാർ.