മെഡിക്കൽ കോളജ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നാളെ…

thrissur-medical-collage

മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ വികസന പദ്ധതികളുടെ ശിലാ സ്ഥാപനം നാളെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. മന്തി വീണാ ജോർജ് അധ്യക്ഷത വഹിക്കും. ഐസലേഷൻ ബിൽഡിങ്ങ് കെട്ടിടം (5 കോടി) അമ്മയും കുഞ്ഞും ആശുപത്രി (277.19 കോടി ), സൂപ്പർസ് പെഷൽറ്റി ബ്ലോക്ക് (285.54 കോടി), ഡെൻ്റൽ കോളജ് കെട്ടിടം രണ്ടാംഘട്ടം (36.54 കോടി), എന്നിവയാണ് നിർമാണമാരംഭിക്കുന്ന പദ്ധതികളിൽ പ്രധാനം. 2 വർഷത്തിനകം കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം