കോട്ടയത്ത് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ മ രിച്ച നിലയിൽ..

ഒരു കുടുംബത്തിലെ അഞ്ച് പേർ‌ മരിച്ച നിലയിൽ. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല.

ജയ്സൺ തോമസ് എന്നയാളും കുടുംബവുമാണ് മരിച്ചത്. കഴിഞ്ഞ ഒരു വർഷമായി ഇവർ‌ പാല പൂവരിണിയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഒരു റബ്ബർ ഫാക്ടറിയിൽ ഡ്രൈവറാണ് ജയ്സൺ എന്ന് മാത്രമാണ് സമീപവാസികൾക്ക് അറിയുന്ന വിവരം. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.