
നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന് തൃശൂർ കോർപ്പറേഷനിലെ കോർഗ്രസ് കൗണ്‍സിലര്‍. ലൂർദ് ഇടവകാ പ്രതിനിധി യോഗതത്തിലാണ് കോൺഗ്രസ് കൗണ്‍സിലര്‍ ലീല വർഗീസ് ഈ ആവശ്യം ഉന്നയിച്ചത്. സ്വർണക്കിരീടം എന്ന പേരിൽ ചെമ്പിൽ സ്വർണ്ണം പൂശി നൽകിയെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണിത്.
‘‘ലൂർദ് മാതാവിനു എത്രയോ പവന്റെ സ്വർണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പിൽ സ്വർണം പൂശിയതായാണ് ഇടവകയിൽ വരുന്ന പൊതുജനങ്ങൾ പറഞ്ഞറിയാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ കിരീടം എത്ര പവനാണെന്നറിയാൻ പൊതുജനങ്ങൾക്കു താൽപര്യമുണ്ടെന്ന് അച്ചനെ അറിയിച്ചിട്ടുണ്ട്.’’– ലീല വർഗീസ് പറഞ്ഞു.