ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് കൂട്ടായി ജനമൈത്രി പോലീസ്…

വിയർപ്പുഗ്രന്ഥികൾ ഇല്ലാത്തതിനാൽ ദുരിതത്തിലായ സ്ത്രീയ്ക്ക് എസി സമ്മാനിച്ചു കൊണ്ട് സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാവുകയാണ് ജനമൈത്രി പോലീസ്. ശ്രീനാരായണപുരം പന്തലാകുളം കോളനി നിവാസി ആയ തോട്ടുപ്പുറത്തു അമ്പിളിയ്ക്കാണ് മതിലകം ജനമൈത്രി പോലീസ് എ സി നൽകിയത്. ലോക്ക് ഡൗണിനെ തുടർന്ന് പോലീസിനെ ഗൃഹസന്ദർശന വേളയിലാണ് അമ്പിളിയുടെ വിവരമറിഞ്ഞത്.

മതിലകം സി ഐ സി പ്രേമനന്ദകൃഷ്ണൻ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡണ്ട് സൗദ നാസർ, വാർഡ് അംഗം ആമിന, എസ് ഐ തോമസ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഫസൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സഹായം എത്തിച്ചു നൽകിയത്. ശ്രീനാരായണപുരം സൗഹൃദ വനിതാ കൂട്ടായ്മയും ജനമൈത്രി ജാഗ്രതാ സമിതിയും ചേർന്ന് എ സി ഘടിപ്പിക്കുകയും 25000 രൂപ സഹായം നൽകുകയും ചെയ്തു.