ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വായോധികൻ മ രിച്ചു..

വാടാനപ്പള്ളി: ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വയോധികൻ മ രിച്ചു. ഈ മാസം 9 ന് ആണ് ഇയ്യാളെ ഏഴാം കല്ല് കെ എസ് ഇ ബി ഓഫീസ് പരിസരത്ത് കട മുറിക്ക് അരികെ അബോധാവസ്ഥയിൽ ക്ഷീണിതനായി കാണപ്പെട്ടത്. ആംബുലൻസുകാരാണ് 70 വയസ് പ്രായം തോന്നിക്കുന്ന ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അബോധവസ്ഥ മാറിയപ്പോൾ മാരി എന്നാണ് പേര് പറഞ്ഞത്. ചികിത്സ നടത്തി വരവേ ബുധനാഴ്ച രാവിലെ 9 മണിയോടെ മരി ക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് സി ഐ അറിയിച്ചു.