മുള്ളൻപന്നി ഇടിച്ചു സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്..

bike accident

ചൊക്കന ഹാരിസൺ മലയാളം പ്ലാന്റേഷനിൽ ടാപ്പിങ്ങിനു പോകുമ്പോൾ സ്‌കൂട്ടറിൽ മുള്ളൻ പന്നി ഇടിച്ചു മറിഞ്ഞു ദമ്പതികൾക്കു പരുക്കേറ്റു. കോടാലി നിലംപതി മാമ്പ്രക്കാരൻ ജോണി, ഭാര്യ എൽസി എന്നിവർക്കാണു പരുക്കേറ്റത്. ജോണിയുടെ കൈക്കും കാലിനും എൽസിയുടെ തോളെല്ലിനും പരുക്കുണ്ട്. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.