പീച്ചി ഡാമിൻ്റെ കനാലുകൾ 28 ന് തുറക്കും.

പീച്ചി ഡാമിലെ വലതുകര ഇടതുകര കനാലുകൾ വരുന്ന 28ന് തുറക്കും. റവന്യൂ മന്ത്രിയുമായ കെ രാജന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വേനൽക്കാലം തുടങ്ങുന്നതിന് മുൻപേ ചൂട് കൂടുകയും വരൾച്ച ഭീഷണി നേരിടുന്ന സാഹചര്യത്തിലും, കർഷകർ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലുമാണ് മന്ത്രി അടിയന്തരമായി യോഗം വിളിച്ച് വെള്ളം തുറന്നു വിടാൻ ആവശ്യപ്പെട്ടത്.