
കയ്‌പമംഗലം – കൂരിക്കുഴിയിൽ നിന്ന് 7 ഗ്രാം എം ഡി എം എ യു മായി യുവാവ് പിടിയിൽ. ചാമക്കാല കൂരിക്കുഴി സ്വദേശി പുഴങ്കരയില്ലത്ത് അബുതാഹിർനെയാണ് (34) തൃശൂർ റൂറൽ ഡാൻസാഫ് ടീമും കയ്‌പ മംഗലം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. തീരദേശ മേഖലയിൽ വിൽപനയ്ക്കായി കൊണ്ടു വന്ന എംഡി എം എയാണ് പൊലീസ് പിടിച്ചെടുത്തത്. ബെംഗളൂരുവിലുള്ള സുഹൃത്തുക്കൾ വഴിയാണ് എന്ന് പൊലീസ് പറഞ്ഞു.