പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മ രിച്ചു..

നീന്തൽ പഠിക്കുന്നിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മ രിച്ചു. അന്തിക്കാട് പഴുവിൽ വെസ്‌റ്റ് എജൻസി കണ്ണംമ്പുഴ ജോയിയുടെ മകൻ ആൽവിൻ (16) ആണ് മരി ച്ചത്. മുറ്റിച്ചൂർ പടിയത്തെ സുഹൃത്തിൻ്റെ വീട്ടിലെത്തിയതായിരുന്നു ആൽവിനും കൂട്ടുകാരും. നീന്തൽ പരിശീലിക്കാനുപയോഗിച്ച ട്യൂബ് മറിഞ്ഞായിരുന്നു അപകടം.

കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും പൊലീസും ചേർന്നു കുളത്തിൽ നടത്തിയ തെരച്ചിലിൽ നാലരയോടെ ആൽവിനെ പുറത്തെടുത്ത് അന്തിക്കാട് ഗവ.ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 4.30നു പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. അമ്മ: റീന. സഹോദരി: സ്നേഹ