ഓറഞ്ച് ബി സോൺ ആയ തൃശൂരിൽ കർശന വാഹന പരിശോധനയാണ് പോലീസ് തുടരുന്നത്.മാർച്ച് 23 മുതൽ ഏപ്രിൽ 25 വരെ കാറുകളടക്കം 298 വാഹനങ്ങൾ ആണ് പിടിച്ചെടുത്തത്. ശനിയാഴ്ച മാത്രം 12 വണ്ടികൾ പിടിച്ചെടുത്ത് കേസുകൾ രജിസ്റ്റർ ചെയ്തു. ഹൈക്കോടതി നിർദേശത്തെത്തുടർന്ന് വെള്ളിയാഴ്‌ച മുതലാണ് വണ്ടികൾ പിഴയീടാക്കി വിട്ടുനൽകാനും തുടങ്ങിയിട്ടുണ്ട്.
കാട്ടൂർ പോലീസ് 306 കേസുകളിലായി 260 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതുവരെ 223 വണ്ടികളുടെ വിട്ടു നൽകൽ നടപടികൾ പൂർത്തിയായി. കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങാൻ തുടങ്ങിയതോടെ പോലീസ് പരിശോധന കർശനമായി തുടരുകയാണ്.ശനിയാഴ്‌ച ലോക്ഡൗൺ ലംഘനത്തിന് പുറമേ സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ പരിശോധിക്കുകയും പിഴയീടാക്കുകയും ചെയ്തു.